• വെരിഫൈഡ് രചയിതാവ്

  • വെരിഫൈഡ് രചയിതാവിന് സ്വന്തം അംഗത്വ തുക തീരുമാനിക്കാനാകുമോ?

    അതെ. വെരിഫൈഡ് രചയിതാവിന് നിലവിലുള്ള കുറഞ്ഞ അംഗത്വ തുകയ്ക്ക് മുകളിൽ, സ്വന്തം ഇഷ്ടാനുസരണം അംഗത്വ തുക നിശ്ചയിക്കാം. എല്ലാ രചയിതാക്കൾക്കും ഒരേ അംഗത്വ തുക പ്ലാറ്റ്ഫോം നിശ്ചയിക്കുന്നതല്ല. ഓരോ വെരിഫൈഡ് രചയിതാവിനും സ്വന്തം അംഗത്വ തുക തീരുമാനിക്കാനുള്ള സൗകര്യമുണ്ട്.

  • എല്ലാ വെരിഫൈഡ് രചയിതാക്കൾക്കും ഒരേ അംഗത്വ തുകയാണോ?

    അല്ല. ഓരോ വെരിഫൈഡ് രചയിതാവിനും സ്വന്തം വായനക്കാരെയും ഉള്ളടക്കത്തെയും പരിഗണിച്ച് അംഗത്വ തുക തിരഞ്ഞെടുക്കാം. അതുകൊണ്ട്, ഓരോ രചയിതാവിന്റെയും അംഗത്വ തുക വ്യത്യസ്തമായിരിക്കാം.

  • വെരിഫൈഡ് രചയിതാവിന് പ്രീമിയം വരുമാനവും അംഗത്വ വരുമാനവും ഒരേസമയം ലഭിക്കുമോ?

    അതെ. വെരിഫൈഡ് അംഗീകാരം ലഭിച്ചതുകൊണ്ട് പ്രീമിയം രചനകളിൽ നിന്നുള്ള വരുമാനം അവസാനിക്കുന്നില്ല. പ്രീമിയം രചനകളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തോടൊപ്പം, വായനക്കാർ തിരഞ്ഞെടുക്കുന്ന അംഗത്വത്തിലൂടെയും വരുമാനം നേടാം.അതായത്, വെരിഫൈഡ് രചയിതാവിന് പ്രീമിയം വരുമാനവും അംഗത്വ വരുമാനവും ഒരേസമയം ലഭിക്കാം.

  • വെരിഫൈഡ് അംഗീകാരം ലഭിച്ചാൽ വരുമാനം സ്വാഭാവികമായി കൂടുമോ?

    ഇല്ല. വെരിഫൈഡ് അംഗീകാരം ലഭിച്ചതുകൊണ്ട് മാത്രം വരുമാനം ഉറപ്പാകുകയോ സ്വാഭാവികമായി കൂടുകയോ ഇല്ല. എന്നാൽ, സ്വന്തം അംഗത്വ തുക നിശ്ചയിക്കാനുള്ള അധിക അവസരം ലഭിക്കുന്നതിനാൽ, വായനക്കാർ അംഗത്വം തിരഞ്ഞെടുക്കുന്ന സാഹചര്യത്തിൽ അധിക വരുമാനം നേടാൻ സാധിക്കും. അതായത്, അംഗത്വത്തിലൂടെ ലഭിക്കുന്ന വരുമാനം…

  • ഒരിക്കൽ നിശ്ചയിച്ച അംഗത്വ തുക പിന്നീട് മാറ്റാൻ കഴിയുമോ?

    തീർച്ചയായും മാറ്റാം. പ്രൊഫൈലിലെ “വെരിഫൈ അക്കൗണ്ട്” വിഭാഗത്തിൽ പോയി അംഗത്വ തുക പിന്നീട് മാറ്റാവുന്നതാണ്.എന്നാൽ, പുതിയ തുക നിശ്ചയിച്ചാൽ അത് പുതുതായി അംഗത്വമെടുക്കുന്നവർക്കാണ് ബാധകമാകുക. നേരത്തെ നിങ്ങളെ അംഗത്വമെടുത്തവർ അംഗത്വമെടുത്ത സമയത്ത് നിലവിലുണ്ടായിരുന്ന തുക തന്നെയായിരിക്കും തുടർന്നും നൽകുക. പുതുതായി അംഗത്വമെടുക്കുന്നവർക്ക്,…